റിയാദ്: ഒൗട്ട്സോഴ്സിങ് സ്വഭാവത്തില്‍ വിദേശികളെ തൊഴില്‍ ചെയ്യിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് റിയാദ് ചേംബറിെൻറ മുന്നറിയിപ്പ്. സ്വദേശിവത്കരണത്തിന് ഭീഷണിയാവുന്ന തരത്തില്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ വിദേശികളെ സൗദിക്കുപുറത്തുവെച്ച് തൊഴിലെടുപ്പിക്കുന്നത് നിരീക്ഷിക്കുമെന്ന് ചേംബര്‍ മാനവവിഭവശേഷി സമിതി മുന്നറിയിപ്പ് നല്‍കി. സൗദി തൊഴില്‍ മേഖലക്ക് തന്നെ ഇത്തരം ഒൗട്ട്സോഴ്സിങ് സംവിധാനം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. സൗദി തൊഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് ചേംബര്‍ മാനവവിഭവശേഷി സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കമ്മിറ്റി ഉപമേധാവി എൻജിനീയര്‍ മന്‍സൂര്‍ അശ്ശസ്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഡാറ്റബേസിലേക്കും വാണിജ്യ വിവരങ്ങളിലേക്കും വിദേശത്തുനിന്ന് പ്രവേശനം അനുവദിച്ച് സുരക്ഷക്ക് പോലും ഭീഷണി സൃഷ്ടിക്കുന്ന പ്രവണതയും ഇക്കാരണത്താല്‍ ഉണ്ടാകുന്നുണ്ട്. സൗദി തൊഴില്‍ വിപണിയില്‍ ലഭ്യമായ തൊഴിലുകള്‍ വിദേശരാജ്യങ്ങളിലേക്കും വിദേശി പൗരന്മാരിലേക്കും നീങ്ങാനും ഒൗട്ട്സോഴ്സിങ് രീതി കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണം പ്രഖ്യാപിച്ച പുതിയ 12 തൊഴിലുകളില്‍ ആവശ്യമായ പരിശീലനവും സ്വദേശിവതകരണ കാമ്പയിനും ചേംബര്‍ സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.