റിയാദിലെ റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾ (ഫയൽ ചിത്രം)
Posted On
date_range Updated On
date_range റിയാദ് അൽ ഒലയ്യ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തിലെ പ്രധാന പാതകളിലൊന്നായ അൽ ഒലയ്യ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താനും യാത്രാസുരക്ഷ ഉറപ്പാക്കാനുമായി റിയാദ് നഗരസഭയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. സെപ്റ്റംബർ ആദ്യവാരം മുതൽ പണികൾ ആരംഭിക്കും.
കിങ് സൽമാൻ റോഡ് മുതൽ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് വരെയുള്ള അൽ ഒലയ്യ റോഡിന്റെ ഇരുവശങ്ങളിലുമാണ് പ്രധാനമായും പ്രവൃത്തികൾ നടക്കുന്നത്. റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനുമായി നടപ്പാക്കുന്ന ഈ പദ്ധതി നവംബർ 25 വരെ നീണ്ടുനിൽക്കും. ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും വാഹന ഉടമകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.