മുനീബ് ,വസീം
ദമ്മാം: കഴിഞ്ഞ ദിവസം റിയാദിനടുത്ത അല്‍ റെയ്നില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം അനന്തര നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയോടെ ദമ്മാമില്‍ ഖബറടക്കും. തിങ്കളാഴ്ച വൈകീട്ട് മയ്യിത്തുകൾ ദമ്മാമിൽ എത്തിച്ചിരുന്നു. ളുഹർ നമസ്കാരാനന്തരം 91ലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും.
ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് വസീം (30), കോഴിക്കരമാട്ടില്‍ മുബാറക്കിെൻറ മകന് അലി മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.
ദമ്മാമില്‍ ഇറാം ഗ്രൂപ്പിന് കീഴിലുള്ള കാക്കു വേള്‍ഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ പെരുന്നാള്‍ അവധി ആഘോഷത്തിനായി അബഹയില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. സൗദി പൗരന് ഓടിച്ച പിക് അപ് വാനുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മുനീബായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന ശക്കീല്‍ തയ്യാല പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെത്തുടര്‍ന്ന് പിക് അപ് വാനിന് തീപിടിക്കുകയും സൗദി പൗരന് സംഭവസ്ഥലത്ത് മരണപ്പെടുകയും ചെയ്തു. പരിക്കുകളോടെ അദ്ദേഹത്തിെൻറ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വസീമിെൻറയും മുനീബിെൻറയും മരണം ചെമ്മാട് പന്താരങ്ങാടി ഗ്രാമത്തിെൻറ തേങ്ങലായി മാറി. സിദ്ദീഖ് തുവ്വൂരും നാസ് വക്കവും ചേർന്നാണ് റിയാദിൽനിന്ന് മയ്യിത്തുകൾ ദമ്മാമിൽ എത്തിക്കുന്നതിനുള്ള രേഖകൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.