റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ സമാപിച്ച ‘റിയാദ് ട്രാവല്‍ ഫെയറിൽ’ ശ്രദ്ധേയ സാന്നിധ്യമറിയിച്ചത് കേരള ടൂറിസം. അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപറേറ്റേഴ്സും കേരളാ ടൂറിസം വകുപ്പും ചേർന്ന് ഒരുക്കിയ പവലിയൻ സന്ദർശകരെ ഏറെ ആകർഷി ച്ചു. നിലവില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കേരളാ ടൂറിസത്തിന് പുത്തനുണര്‍വ് പകരുന്നതായിരിക്കും കേരളത്തിെൻറ ഈ സാന്നിധ്യമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രമുഖ ഹോട്ടല്‍ നടത്തിപ്പുകാരും ആയുര്‍വേദ ആശുപത്രികളുടെ പ്രതിനിധികളും ടൂര്‍ഓപ്പറേറ്റിങ് ഏജൻസി പ്രതിനിധികളുമായി വൻ സാന്നിദ്ധ്യമാണ് കേരളത്തെ പ്രതിനിധീകരിച്ചുണ്ടായത്. കേരള പവലിയന്‍ റിയാദിലെ ഇന്ത്യന്‍ ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനാണ് ഉദ്ഘാടനം ചെയ്തത്.
സൗദി അറേബ്യയിലെ ബിസിനസ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തിത്വങ്ങളും കമ്പനികളും കേരള പവലിയന്‍ സന്ദര്‍ശിച്ചു. ടൂറിസം മേഖലയില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഇതൊരു നല്ല ചുവടുവെപ്പായിരിക്കുമെന്ന് അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മണ്ണഞ്ചേരി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡൻറ് തോമസ്, ട്രഷറര്‍ അനീസ് അഹമ്മദ്, ഹോട്ടല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം നാസര്‍ വെളിയംകോട്, ഡോ. കിരണ്‍, ശരത് മഠത്തില്‍, രജീഷ്, മെര്‍വിന്‍, മുഹമ്മദ് അന്‍സാരി, വിഷ്ണു സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.