റിയാദ്: തലസ്ഥാന നഗരിക്ക് മാസങ്ങേളാളം ഉത്സവരാവുകൾ സമ്മാനിച്ച റിയാദ് സീസൺ സമാ പിക്കാൻ രണ്ടു ദിവസം കൂടി. വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് വർണാ ഭമായ ഗ്രാൻഡ് ഫിനാലെ. അനുസ്മരണീയ ആഘോഷ രാവുകൾ ഒരുക്കിയവർക്കും അത് മനംനിറയെ ക ണ്ട് ആസ്വദിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് നടക്കുന്ന സമാപന പരിപാടികളിലെ ശ്രദ്ധേ യം ‘ലൈല, ദ ലാൻഡ് ഒാഫ് ഇമാജിനേഷൻ’ എന്ന ലൈവ് ഷോയാണ്.
ബാലിച്ച് വേൾഡ് വൈഡ് ഷോസാണ ്പ്രകാശവും ശബ്ദവുംകൊണ്ട് മാസ്മരിക അന്തരീക്ഷമൊരുക്കി നാടകീയ കഥപറച്ചിലിലൂടെ ഇൗ തത്സമയ ദൃശ്യവിസ്മയം അവതരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിലെ സൗദിയിലെ ആദ്യ അവതരണത്തിനുശേഷം ബാലിച്ച് വേൾഡ് വൈഡ് ഷോസ് ജനറൽ എൻറർെടയ്ൻമെൻറ് അതോറിറ്റിയുടെ തന്ത്രപ്രധാന പങ്കാളിയായി രാജ്യത്തിന് വിവിധ ഷോകൾ സംഘടിപ്പിക്കാൻ കരാറുറപ്പിച്ചിരുന്നു. അതനുസരിച്ചാണ് റിയാദ് സീസണ് സമാപനം കുറിച്ച് ലൈല, ദ ലാൻഡ് ഒാഫ് ഇമാജിനേഷൻ ഷോ അവതരിപ്പിക്കുന്നത്.
ലൈല എന്ന പത്തു വയസ്സുകാരി സൗദി പെൺകുട്ടി പ്രധാന കഥാപാത്രമായി വരുന്ന ഷോയാണിത്. ജിജ്ഞാസുവും സാഹസിക മനോഭാവക്കാരിയും സ്വപ്നം കാണുന്നവളുമായ പെൺകുട്ടി പ്രേക്ഷകരെ അനുപമമായ ആസ്വാദനത്തിലേക്ക് ഇൗ ഷോയിലൂടെ നയിക്കും. രാത്രിയുടെ പുത്രി എന്ന അർഥമാണ് ‘ലൈല’ എന്ന പേരിന്. സൗദിയിലെ പുതു തലമുറയുടെ പ്രതിനിധിയാണ് അവൾ. രാജ്യത്തിെൻറ സമഗ്ര പരിവർത്തനം ‘വിഷൻ 2030’ പദ്ധതിയിലൂടെ യാഥാർഥ്യമാകുേമ്പാൾ അതിനോടൊപ്പം സഞ്ചരിക്കാൻ വെമ്പൽകൊള്ളുന്ന ഒരു പുതു തലമുറയെ അവൾ പ്രതീകവത്കരിക്കുന്നു.
നിഷ്കളങ്കതയോടെയും ശുദ്ധചിന്താഗതിയോടെയും അവൾ ലോകത്തെ നോക്കിക്കാണുന്നു. സ്വന്തം രാജ്യം, സംസ്കാരം, കുടുംബം എന്നിവയുടെ മൂല്യങ്ങളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ലോകത്തെ അറിയാൻ അവൾ വെമ്പുകയാണ്. എന്നാൽ, ഒരു മുൻവിധിയും ഭയവും അവളെ ഭരിക്കുന്നില്ല. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴെ തിളങ്ങുന്ന ഒരു രാത്രിയിൽ തെൻറ രാജ്യത്തിെൻറ മനോഹാരിതകളിൽനിന്ന് അവൾ യാത്ര ആരംഭിക്കുകയാണ്.
പ്രധാന കഥാപാത്രം മുതൽ സംവിധാനം വരെ അരങ്ങിലും അണിയറയിലും സ്ത്രീകൾ മാത്രം അണിനിരക്കുന്നു എന്നതാണ് ഇൗ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. നവംബറിൽ തുടങ്ങി ഡിസംബർ 15ന് അവസാനിക്കേണ്ടിയിരുന്ന റിയാദ് സീസൺ ആഘോഷം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശത്തെ തുടർന്ന് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ജനുവരി 16ലേക്ക് നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.