റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലെ ഹൂതി വിമതർക്കെതിരെ നടത്തുന്ന സൈനിക നടപടി തുടരണമെന്ന് സആദ പ്രവിശ്യയിലെ ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടു. റിയാദിൽ സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലിക്കിക്ക് ഒപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞദിവസമാണ് ഗോത്ര പ്രമുഖർ സൗദി തലസ്ഥാനത്ത് എത്തിയത്.
ഇറാൻ പിന്തുണയുള്ള ഭീകരർക്കെതിരെ സആദയുടെ പുത്രൻമാർ പോരാട്ടം തുടരുകയാണെന്ന് ഗോത്ര നേതാവ് ശൈഖ് അബ്ദുൽ ഖാലിക് ബിശർ പറഞ്ഞു. ത്യാഗത്തിെൻറയും അർപ്പണത്തിെൻറയും പതാകയുയർത്തി അവർ പോരാടുകയാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇത് തുടരുന്നു. സആദയും യമനും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കണമെന്ന് യമൻ പ്രസിഡൻറ് അബ്ദു റബ്ബ് മൻസൂർ ഹാദിയോട് സഖ്യസേനയോടും അദ്ദേഹം അഭ്യർഥിച്ചു.
സആദ ഗവർണേററ്റിലെ ജനങ്ങൾ ഏറെ സഹിച്ചുകഴിഞ്ഞു. പ്രദേശത്തിെൻറ അറബ് അസ്തിത്വം നിലനിർത്താൻ കഷ്ടപ്പെടുകയാണ്. ഇറാെൻറ നേതൃത്വത്തിലുള്ള വിഘടന പ്രവർത്തനങ്ങൾ തടയാനും കഴിയാവുന്നത് ചെയ്യുന്നു.
ഒൗദ്യോഗിക യമൻ സർക്കാരിനെ പിന്തുണക്കുന്നതിൽ യമൻ ൈസന്യത്തിനും അറബ് സഖ്യസേനക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യമൻ രാഷ്ട്രത്തിെൻറ സാമൂഹിക ഘടനയും ചരിത്രവും സംസ്കാരവും ഗോത്രങ്ങളും ഹൂതികൾ തകർക്കുകയാണെന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച കേണൽ തുർക്കി അൽമാലികി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.