റിയാദ്: റിയാദിൽ ഉപയോഗശൂന്യമായ കെട്ടിടം തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി വളപ്പിലെ കെട്ടിടം പാളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവർ വിദേശ തൊഴിലാളികളാണ്. ഇവർ ഏതുനാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല. ദീർഘകാലമായി ഉപയോഗശൂന്യമായി കിടന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ഒരുഭാഗം തകർന്നുവീണത്. ജോലിയിൽ ഏർപ്പെട്ടിരുന്ന നാലുതൊഴിലാളികൾ ഇതിനടിയിലായി. സിവിൽ ഡിഫൻസിെൻറ പ്രത്യേക വിഭാഗം രംഗത്തെത്തി ഇവരെ പുറത്തെടുത്തെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.