റിയാദ്: പ്രഥമ റിയാദ് ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറം സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ ആൻറ് റിലീഫ് സെൻററാണ് ഇൻറർകോണ്ടിനൻറൽ ഹോട്ടലിൽ രണ്ട് ദിവസം നീളുന്ന അന്താരാഷ്ട്ര ജീവകാരുണ്യസമ്മേളനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ ‘സൗദി എയിഡ് പ്ലാറ്റ്ഫോം’ രാജാവ് ഉദ്ഘാടനം ചെയ്തു.
സെൻറർ മേധാവിയും റോയൽകോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽ റബീഹ് സൗദിയുടെ ജീവകാരുണ്യമേഖലയിലെ സംഭാവനകൾ എടുത്തു പറഞ്ഞു. 40 രാജ്യങ്ങളിലായി 300 ഒാളം ജീവകാരുണ്യപദ്ധതികൾ കിങ് സൽമൻ ഹ്യൂമാനിറ്റേറിയൻ ആൻറ് റിലീഫ് സെൻറർ നടപ്പിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലോകത്ത് എവിടെയും സാന്ത്വനത്തിെൻറ കരങ്ങളെത്തിക്കുന്നതിൽ സൗദി അറേബ്യ എക്കാലത്തും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന് ജീവകാരുണ്യമെത്തിക്കുന്നതിൽ സൗദി നിർവഹിച്ച ദൗത്യം ചരിത്രപരമാണ്. അത് ഞങ്ങളുടെ വിശ്വാസത്തിെൻറ ഭാഗം കുടിയാണ്. ജീവകാരുണ്യപ്രവർത്തനത്തിെൻറ പ്രാധാന്യം സൗദി മനസ്സിലാക്കുന്നു. മനുഷ്യരുടെ ദുരിതങ്ങൾ പരമാവധി ലഘൂകരിക്കാനും ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിതം ഉറപ്പുവരുത്താനുമുള്ള ശ്രമത്തിെൻറ ഭാഗമാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻറ് റിലീഫ് സെൻറർ. അതിെൻറ സഹായം രാജ്യത്തിന് പുറത്ത് സഹായം അർഹിക്കുന്ന മനുഷ്യർക്ക് എത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യമേഖലയിൽ ഇലക്ട്രേണിക് സേവനത്തിനുള്ള സംവിധാനമായ സൗദി എയിഡ് പ്ലാറ്റ്ഫോം ജി.സി.സിയിലെ ആദ്യസംരംഭമാണ്. യു.എൻ സെക്രട്ടറി ജനറലിെൻറ വീഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ജീവകാരുണ്യമേഖലയിലെ സൗദിയുടെ ഇടപെടലിനെ യു.എൻ.സെക്രട്ടറിജനറൽ സന്ദേശത്തിൽ പ്രശംസിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് സംഭാവനകള്‍ നൽകിയവര്‍ക്ക് സല്‍മാന്‍ രാജാവ് ഉപഹാരങ്ങള്‍ നല്‍കി. ഐക്യരാഷ്ട്ര സഭയുടേയും ലോകത്തിലെ വിവിധ ജീവ കാരുണ്യ സംഘടന നേതാക്കള്‍ക്കൊപ്പവുമുള്ള ഫോട്ടോ സെഷനോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാപനമായത്. യുദ്ധ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിവിധ തടസ്സങ്ങളും പരിഹാരങ്ങളും രണ്ടു ദിവസത്തെ ഫോറം ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.