?????????????? ?????? ??????? ?????? ????????? ?????? ??????? ????? ???? ??? ????? ??????????????? ??????????????

റിയാദിൽ 10,000 യുവാക്കൾക്ക്​ ജോലി  ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി

റിയാദ്​: തലസ്​ഥാനത്ത്​  10,000 യുവജനങ്ങൾക്ക്​ ജോലി ഉറപ്പു വരുത്തുന്ന പദ്ധതി  റിയാദ്​ ഗവർണർ ഫൈസൽ ബിൻ ബന്ദർ ഉദ്​ഘാടനം ചെയ്​തു. 11 മില്യൻ റിയാലി​​​െൻറ സ്വയംതൊഴിൽ സഹായ പദ്ധതികളും തയാറായിട്ടുണ്ട്​. സ്വകാര്യമേഖലയിൽ 27 കമ്പനികളു​മായി സർക്കാർ കരാർ ഒപ്പുവെച്ചതായി ചടങ്ങിൽ പ​െങ്കടുത്ത ഡെപ്യൂട്ടി ഗവർണർ  അമീർ മുഹമ്മദ്​ ബിൻ അബ്​ദു റഹ്​മാൻ പറഞ്ഞു. തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക്​ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്​  180 പേർക്കാണ്​ ധനസഹായപദ്ധതി. ഉദ്യോഗാർഥികൾക്ക്​ തൊഴിൽ പരിശീലനം നൽകാൻ  അമീർ അബ്​ദു റഹ്​മാൻ ബിൻ അബ്​ദുൽ അസീസ്​ ട്രെയിനിങ്​ സ​​െൻറർ  തുടങ്ങിയിട്ടുണ്ട്​. 6000 യുവതീയുവാക്കൾക്ക്​  തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയും തയാറായിട്ടുണ്ട്​.  ചടങ്ങിൽ അമീർ ഫൈസൽ ബിൻ അബ്​ദു റഹ്​മാൻ ബിൻ അബ്​ദുൽ അസീസ്​ പ​െങ്കടുത്തു. 
Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.