ആഗോള നിക്ഷേപകസംഗമത്തിന്​ ഇന്ന്​ റിയാദിൽ തുടക്കം

റിയാദ്​: സൗദി അറേബ്യ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിന്​ ഇന്ന്​ റിയാദിൽ ആരംഭമാകും. പബ്ലിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടി​​െൻറ ഫ്യൂച്ചർ ഇൻവെസ്​റ്റ്​മ​െൻറ്​ ഇനിഷ്യേറ്റീവ്​ എന്ന സംഗമം കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ ഉദ്​ഘാടനം ചെയ്യും. 60 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,500 പ്രതിനിധികൾ സംഗമത്തിനെത്തും. വരും ദശകങ്ങളിൽ ലോക സാമ്പത്തിക രംഗത്തുണ്ടാകുന്ന സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുകയും നിക്ഷേപ സാധ്യതകൾ വിലയിരുത്തുകയും ചെയ്യലാണ്​ ലക്ഷ്യം. 

സി.എൻ.ബി.സിയുടെ ആൻഡ്രൂ റോസ്​ സോർകിൻ നയിക്കുന്ന ചർച്ചയാണ്​ ആദ്യദിവസത്തെ പ്രധാന അജണ്ട. വികസനത്തി​​െൻറ സാമൂഹിക, ധനകാര്യ, ബൗദ്ധിക സാധ്യതകൾ വിദഗ്​ധർ വിലയിരുത്തും. പബ്ലിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ട്​ മാനേജിങ്​ ഡയറക്​ടർ യാസിർ ഒ. അൽ റുമയ്യാൻ, ഫസ്​റ്റ്​ ഇൗസ്​റ്റേൺ ഇൻവെസ്​റ്റ്​മ​െൻറ്​ ഗ്രൂപ്പ്​ ചെയർമാൻ വിക്​ടർ ചു, ബ്ലാക്​ബെറി സി.ഇ.ഒ ലാറി ഫിൻക്​, ​െഎ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രിസ്​റ്റീൻ ലഗാർഡി, ബ്രിഡ്​ജ്​വാട്ടർ അസോസിയേറ്റ്​സ്​ കോ^സി.ഇ.ഒ ഡേവിഡ്​ മക്​കോർമിക്​, സൗദി അരാംകോ സി.ഇ.ഒ അമീൻ നാസർ എന്നിവർ പ​െങ്കടുക്കും.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, റോബോട്ടിക്​സ്​, വിർച്വൽ റിയാലിറ്റി, ബിഗ്​ ഡാറ്റ, സോഷ്യൽ മീഡിയ, മെഡിക്കൽ സയൻസ്​, സ്​മാർട്​ ഇൻഫ്രാസ്​ട്രക്​ചർ എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടക്കും. 26ാം തിയതി വരെ സംഗമം നീളും. സൗദി അറേബ്യയുടെ വിഷൻ 2030 ​​െൻറ പശ്​ചാത്തലത്തിലാണ്​ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്​.

Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.