???????? ?????? ??????????????? ????????????? ????????????????

റിയാദിൽ വീണ്ടും മദ്യവേട്ട

റിയാദ്​:  റിയാദിലെ മാൻഫുഹ ഡിസ്​ട്രിക്​ടിൽ മദ്യനിർമാണശാല കണ്ടെത്തി. പൊലീസി​​െൻറ പരിശോധനയിലാണ്​ ഒരു അപാർട്​മ​െൻറ്​ കേന്ദ്രീകരിച്ച്​ എത്യോപ്യൻ വംശജൻ നടത്തുന്ന മദ്യനിർമാണകേന്ദ്രം കണ്ടെത്തിയത്​. മദ്യം സൂക്ഷിക്കുന്ന  11 ബാരലുകളും  120 ബോട്ടിൽ മദ്യവും പിടികൂടി. ഒരാളെ അറസ്​റ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം  റിയാദ്​ നഗരത്തിനടുത്ത്​   പൊലീസ്​ നടത്തിയ പരിശോധനയിൽ നാലായിരം ലിറ്ററിലധികം മദ്യം പിടികൂടിയിരുന്നു. വിദേശികൾ നടത്തുന്ന മദ്യനിർമാണകേന്ദ്രത്തിൽ നടത്തിയ റെയിഡിലാണ്​ നിർമാണവും വിൽപനയും കണ്ടെത്തിയത്​. മതകാര്യവകുപ്പി​​െൻറ സഹകരണത്തോടെയായിരുന്നു പൊലീസ്​ നടപടി. 
 
Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.