???????? ?? ???? ???????????????? ??????? ????????? ??????????????? ?????????????????

ഇവിടെയിതാ   മഞ്ഞുകാലത്തെ സുകൃതം

റിയാദ്​: ഇൗ കമ്പിളിപ്പുതപ്പുകൾ അർഹരായ പാവങ്ങളെ കാത്തിരിക്കയാണ്​. കൊടുംതണുപ്പ്​ താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാനാണ്​ റിയാദിലെ അൽ റയാൻ ഡിസ്​ട്രിക്​ടിലെ സുമനസ്സുകൾ ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്​. റോഡിലെ തണൽമരങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന കമ്പിളിക്കിറ്റുകൾ അർഹരായവർക്ക്​ എടുക്കാം. കാശില്ലാത്തതി​​െൻറ പേരിൽ ഇവിടെയാരും തണുത്ത്​ വിറക്കരുത്​ എന്ന സന്ദേശം പകരുന്ന കാഴ്​ച. ഇതി​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇൗ സുകൃതം മറ്റുള്ളവരും മാതൃകയാക്കണമെന്ന്​   അഭിപ്രായമുയരുന്നുണ്ട്​.  

അതേ സമയം അഭിപ്രായവ്യത്യാസങ്ങളും ചിലർ രേഖപ്പെടുത്തി. ഏതായാലും നല്ല ആശയമാണെന്നും കൂടുതൽ പേർ ഇത്​ മാതൃകയാക്കണമെന്നുമാണ്​ ഭൂരിപക്ഷം പേരും പറയുന്നത്​.  ഇൗ വർഷം നല്ല തണുപ്പ്​ ഉണ്ടാവുമെന്ന്​ സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. കാലാവസ്​ഥ അധികൃതർ പക്ഷെ കൊടുംതണുപ്പ്​ പ്രവചിക്കുന്നില്ല. ഏതായാലും റിയാദിൽ രണ്ട്​ ഡിഗ്രി വരെ അന്തരീക്ഷ ഉൗഷ്​മാവ്​ താഴ്​ന്ന അവസ്​ഥയുണ്ടായി. നാല്​ ദിവസമായി തണുപ്പിന്​  ആശ്വാസമുണ്ട്​.  

Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.