റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ ഹമീദ് വട്ടത്തൂർ ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് മലപ്പുറം വാഴക്കാട് വട്ടത്തൂർ മരതക്കോടൻ അബ്ദുൽ ഹമീദ് (51) തിങ്കളാഴ്ച രാവിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് നാട്ടിൽനിന്ന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം വീണ്ടും റിയാദിലെത്തി ജോലിയിൽ പ്രവേശിച്ചതായിരുന്നു. ഭാര്യ: ജമീല. മക്കൾ: പരേതനായ മുഹമ്മദ് റിയാദ്, റംസീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അഹ്മദ് കുട്ടി, ഗഫൂർ, സുബൈദ, നഫീസ, സൈനബ, മുംതാസ്. മരുമകൻ: അബ്ദുൽ റഷീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ തെന്നല മൊയ്തീൻകുട്ടിയും അഡ്വ. അനീർ ബാബു പെരിഞ്ചീരിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.