റിയാദ്​ നിക്ഷേപക സംഗമം ഇന്നുമുതൽ

റിയാദ്​: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ സ്വപ്​ന പദ്ധതികൾക്ക്​ ഗതിവേഗം പകരാനുള്ള റിയാദ്​ നിക്ഷേപക സംഗമം ചൊവ്വാഴ്​ച ആരംഭിക്കും. മൂന്നുദിവസം നീളുന്ന ‘ഫ്യൂച്ചർ ഇൻവെസ്​റ്റ്​മ​​െൻറ്​ ഇനിഷ്യേറ്റീവ്​’ എന്ന പരിപാടിയിൽ നിരവധി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​. ലോകത്തെ പ്രമുഖ കമ്പനികളും വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ‘ഡാവോസ് ഇന്‍ ദ ഡെസേര്‍ട്ട്’ എന്ന പേരിലാണ് ആഗോള നിക്ഷേപക സമ്മേളനത്തിന് റിയാദില്‍ തുടക്കമാകുന്നത്. റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലിലെ വ്യത്യസ്ത വേദികളിലാണ് സമ്മേളനം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാ​​​െൻറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ സമ്മേളനം നടത്തിയിരുന്നു. ഇതിലായിരുന്നു ലോകോത്തര പദ്ധതിയായ നിയോം പ്രഖ്യാപിച്ചത്​. വന്‍കിട നിക്ഷേപകരും ഇതിന് പിന്നാലെ സൗദിയിലെത്തിയിരുന്നു. സംരംഭക സമ്മേളനത്തി​​​െൻറ രണ്ടാം ഭാഗമാണ് ഇത്തവണ നടക്കുന്നത്​. 90 രാജ്യങ്ങളിലെ 3800 പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തു. ലോകത്തെ നിക്ഷേപ സാധ്യതക്കൊപ്പം സൗദിയുടെ സാധ്യത സമ്മേളനത്തിൽ അവതരിപ്പിക്കും. 3.5 ശതകോടി ആസ്തിയോടെ തുടങ്ങിയ സൗദിയുടെ പബ്ലിക് ഇന്‍വെസ്​റ്റ്​മ​​െൻറ്​ ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഫണ്ടാക്കുകയാണ് സമ്മേളനത്തി​​​െൻറ ലക്ഷ്യം. വന്‍കിട പദ്ധതികളും നിര്‍ണായക പ്രഖ്യാപനങ്ങളും സമ്മേളനത്തിലുണ്ടാകും.

Tags:    
News Summary - riyad nikshepaka sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.