?????? ??????? ??????? ????????

റിയാദ് മെട്രോ:  40 സ്വദേശികള്‍ പരിശീലനം നേടും

റിയാദ്: റിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതി​​​െൻറ ഭാഗമായി 40 സ്വദേശി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചതായി സൗദി ​െറയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. െറയില്‍വെയുടെ പരിശീലന വിഭാഗമാണ് മൂന്ന് വര്‍ഷം നീളുന്ന കോഴ്​സ്​ നടത്തുന്നത്. സീമന്‍സ് കമ്പനിയുമായി സഹകരിച്ച്​ നടത്തുന്ന പരിശീലനം ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടര്‍ പഠനം, സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. പരിശീലനത്തി​​​െൻറ രണ്ടാം ഭാഗം മെട്രോയുടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതായിരിക്കും. അവസാന ആറ് മാസത്തെ പരിശീലനം ജോലിയില്‍ തുടര്‍ന്നുകൊണ്ടായിരിക്കും. അല്‍ഖസീം മേഖലയിലെ ബുറൈദ ട്രൈനിംഗ് സ​​െൻററില്‍ നടക്കുന്ന പരിശീലനത്തിലൂടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്​കരിക്കാനാവുമെന്ന് റയില്‍വെ മേധാവി ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
Tags:    
News Summary - riyad metro-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.