റിയാദ് കലാഭവൻ കുടുംബസംഗമത്തിൽ അഷ്റഫ് മുവാറ്റുപുഴ സംസാരിക്കുന്നു
റിയാദ്: റിയാദ് കലാഭവന്റെ കുടുംബസംഗമം വർണാഭ പരിപാടികളോടെ അരങ്ങേറി. റിയാദ് എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ റിയാദ് കലാഭവൻ കുടുംബങ്ങൾക്കൊപ്പം സാമൂഹിക സാംസ്കാരിക കലാരംഗത്തെ നിരവധി പേർ പങ്കെടുത്തു.സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ, വൈസ് ചെയർമാൻ നാസർ ലയ്സ്, പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഓഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, മീഡിയ കൺവീനർ സജീർ ചിതറ തുടങ്ങിയവർ സംസാരിച്ചു.
ഏപ്രിലിൽ നടക്കുന്ന എട്ടാമത് വാർഷികത്തിന് റിയാദ് കലാഭവന്റെ, ജയൻ തിരുമനയും ഷാരോൺ ഷെരീഫും അണിയിച്ചൊരുക്കുന്ന നാടകത്തിന്റെ ആമുഖം ചടങ്ങിൽ അവതരിപ്പിച്ചു. ജോ. സെക്രട്ടറി ഫഹദ് നീലാം ചേരി, സത്താർ മാവൂർ, വിജയൻ നെയ്യാറ്റിൻകര, ഷിബു ജോർജ്, നജീബ്, അസിസ്, പ്രജീഷ്, മുഹമ്മദ് നിസാമുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.