റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ മഞ്ഞപ്പിത്തം മൂലം ബംഗളരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലപ്പുഴ സ്വദേശിനി സോണിയ മോളാണ് (36) ബുധനാഴ്ച വൈകീട്ട് മരിച്ചത്. 10 വർഷമായി എംബസിയിൽ റിസപ്ഷനിസ്റ്റായിരുന്നു. എംബസിയിലെ മെയിൻറനൻസ് ടെക്നീഷ്യൻ കൊല്ലം കടയ്ക്കൽ സ്വദേശി പ്രദീപിെൻറ ഭാര്യയാണ്. ഇക്കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ പോയ സോണിയ ബംഗളരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ പരിപാലിക്കാൻ പോയതാണ്. അതിനിടയിൽ സോണിയയും രോഗബാധിതയായി. മക്കളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.