ലൈ​വ് മീ​ഡി​യ അ​ക്കാ​ദ​മി വി​ദ്യാ​ര്‍ഥി​ക​ള്‍ ത​യാ​റാ​ക്കി​യ ‘വ​ള്ളീം പു​ള്ളീം’ സു​വ​നീ​റി​െൻറ ക​വ​ര്‍

പേ​ജ് പ്ര​കാ​ശ​നം എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി നി​ർ​വ​ഹി​ക്കു​ന്നു

‘വ​ള്ളീം പു​ള്ളീം’ സു​വ​നീ​ർക​വ​ർ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ​യും സാം​സ്‌​കാ​രി​ക വ​ള​ര്‍ച്ച​യു​ടെ​യും യ​ഥാ​ർ​ഥ അ​ടി​ത്ത​റ വാ​യ​ന​യി​ലും എ​ഴു​ത്തി​ലു​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലൈ​വ് മീ​ഡി​യ അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ ‘വ​ള്ളീം പു​ള്ളീം’ സു​വ​നീ​റി​െൻറ ക​വ​ര്‍ പേ​ജ് പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​സ്​​മാ​ഈ​ൽ ക​ണ്ണൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​ഗീ​ർ അ​ന്ദാ​റ​ത്ത​റ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സു​വ​നീ​റി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​തി​െൻറ അ​ണി​യ​റ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ഗാ​ത്മ​ക സം​രം​ഭ​ങ്ങ​ള്‍ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു.

മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രാ​യ ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍, ശി​ഹാ​ബു​ദ്ദീ​ന്‍ കു​ഞ്ചീ​സ്, എ​ട​വ​ണ്ണ സു​നി​ൽ ബാ​ബു, സോ​ണി പാ​റ​ക്ക​ൽ, അ​ബ്​​ദു​ൽ ഖാ​ദ​ർ പ​ള്ളി​പ്പ​റ​മ്പ, ഇ​സ്​​മാ​ഈ​ൽ ക​രോ​ളം, ജ​സീ​ല മൂ​സ, ഹ​സീ​ബ്, ന​സീ​റ റ​ഫീ​ഖ്, സ​ഫ ഷൗ​ഖ്, റാ​സി​ൻ അ​ബ്​​ദു​റ​സാ​ഖ്, റ​സാ​ക്ക് മോ​ളൂ​ർ, ഫാ​യി​സ മു​ഹ​മ്മ​ദ്‌, എം.​സി. മൊ​യ്‌​തീ​ൻ, റി​യാ​സ് വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശാ​ദി​യ ഷാ​ജ​ഹാ​ന്‍ സ്വാ​ഗ​ത​വും വൈ​ശാ​ഖ് അ​രൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Vallim Pullim’ souvenir cover page published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.