റി​ക്രൂ​ട്ട്‌​മെൻറ്​ നി​യ​മ​ലം​ഘ​നം; സൗ​ദി​യി​ൽ 11 ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി, മൂ​ന്നെ​ണ്ണം സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ റി​ക്രൂ​ട്ട്‌​മെൻറ്, തൊ​ഴി​ൽ സേ​വ​ന ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 14 ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 11 റി​ക്രൂ​ട്ട്‌​മെൻറ്​ ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും മൂ​ന്ന് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു.

2026-​െൻ​റ ആ​ദ്യ പാ​ദ​ത്തി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഈ ​ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മൂ​ന്ന് ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ മ​റ്റ് 11 സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

റി​ക്രൂ​ട്ട്‌​മെൻറ്​ ന​ട​പ​ടി​ക​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട തു​ക തി​രി​കെ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം, പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ വീ​ഴ്ച തു​ട​ങ്ങി​യ​വ​യാ​ണ് മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ പ്ര​ധാ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. തൊ​ഴി​ൽ വി​പ​ണി​യി​ലെ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ വി​പ​ണി​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി റി​ക്രൂ​ട്ട്‌​മെൻറ്​ ഓ​ഫി​സു​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രാ​ല​യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​ശ്ര​ദ്ധ കാ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റി​ക്രൂ​ട്ട്‌​മെൻറ്​ സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മാ​യ ‘മു​സാ​നി​ദ്’ വ​ഴി മാ​ത്രം ഇ​ട​പാ​ടു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വി​ശ്വ​സ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

Tags:    
News Summary - Recruitment regulations violated; licenses of 11 agencies revoked, three suspended in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.