റി​യാ​ദ് എ​യ​ർ സ​ർ​വീ​സു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്നു; ജി​ദ്ദ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘റി​യാ​ദ് എ​യ​ർ’ ത​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര ശൃം​ഖ​ല വി​പു​ലീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മൂ​ന്ന് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. സൗ​ദി​യി​ലെ പ്ര​മു​ഖ ന​ഗ​ര​മാ​യ ജി​ദ്ദ, സ്പെ​യി​നി​ലെ മാ​ഡ്രി​ഡ്, ബ്രി​ട്ട​ണി​ലെ മാ​ഞ്ച​സ്​​റ്റ​ർ എ​ന്നി​വ​യാ​ണ് പു​തു​താ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ന​ഗ​ര​ങ്ങ​ൾ. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ല​ണ്ട​ൻ, കൈ​റോ, ദു​ബൈ എ​ന്നീ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. റി​യാ​ദി​ൽ​നി​ന്ന് ആ​ഗോ​ള ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള ക​ണ​ക്റ്റി​വി​റ്റി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​മ്പ​നി​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

2030-ഓ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള നൂ​റി​ല​ധി​കം അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് വ്യാ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് റി​യാ​ദ് എ​യ​റി​െൻറ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. സൗ​ദി അ​റേ​ബ്യ​യു​ടെ പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടി​ന് (പി.​ഐ.​എ​ഫ്) കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യാ​ണ് റി​യാ​ദ് എ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ഗോ​ള വ്യോ​മ​യാ​ന-​ലോ​ജി​സ്​​റ്റി​ക്സ് ഹ​ബ്ബാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര യാ​ത്രാ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് റി​യാ​ദ് എ​യ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Riyadh Air expands services; announces three new destinations, including Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.