റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇലക്ട്രോണിക് സേവനം പ്രാബല്യത്തില്‍ വന്നതായി സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവസാത്ത്) വ്യക്തമാക്കി. ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍യഹ്യ വ്യാഴാഴ്ച പുതിയ സേവനം ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തില്‍ സ്ഥാപിച്ച കിയോസ്കിെൻറ സഹായത്തോടെ സ്വയം നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് അധികൃതര്‍ വിശദീകരിച്ചു. പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ റീഡറില്‍ വെച്ച് ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ യാത്രാനടപടികള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കാം. തെളിവിന് പ്രിൻറും ലഭിക്കും. സൗദിയില്‍ നിന്ന് പുറത്തു പോകുമ്പോഴും സൗദിയിലേക്ക് തിരിച്ച് പ്രവേശിക്കുമ്പോഴും ഇ- സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം അല്‍യഹ്യ വിശദീകരിച്ചു. എമിഗ്രേഷന്‍ കൗണ്ടറില്‍ പോകാതെ സമയം ലാഭിക്കാനും മെച്ചപ്പെട്ട സേവനം ലഭിക്കാനും ഇതിലൂടെ യാത്രക്കാര്‍ക്ക് സാധിക്കും. ഉപകരണത്തിെൻറ നിരീക്ഷണത്തിനും ആവശ്യമായ സഹായത്തിനും ജവാസാത്ത് നിരീക്ഷകര്‍ ഇ -സേവനത്തിെൻറ പരിസരത്ത് ലഭ്യമായിരിക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സുലൈമാന്‍ അല്‍സിഹൈബാനി പറഞ്ഞു.
ഇലക്ട്രോണിക് റീഡര്‍ വഴി പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉറപ്പു വരുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എമിഗ്രേഷന്‍ കൗണ്ടര്‍ വഴിയും നടപടികള്‍ പൂര്‍ത്തീകരിക്കാം. റിയാദില്‍ ആരംഭിച്ച സേവനം രാജ്യത്തെ ഇതര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ജവാസാത്ത് നടപടികള്‍ പൂര്‍ണമാവും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ സംവിധാനമെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.