റിയാദ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സുമേഷി യൂനിറ്റ് ടീം ട്രോഫിയുമായി
റിയാദ്: ഇന്ത്യൻ അസോസിയേഷൻ വർഷംതോറും സംഘടിപ്പിക്കാറുള്ള ഇന്റർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്റ് സനായ അസ്കൻ സ്റ്റേഡിയത്തിൽ നടന്നു. ആറു ടീമുകൾ പങ്കെടുത്ത മത്സരത്തിലെ ഫൈനലിൽ മലാസ് യൂനിറ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സുമേഷി യൂനിറ്റ് ജേതാക്കളായി.
സുമേഷി യൂനിറ്റിന്റെ ഇമ്മാനുവേലിനെ ഗോൾഡൻ ബൂട്ട് ജേതാവായും ഷൈജുവിനെ ഗോൾഡൻ ഗ്ലൗ ജേതാവായും തെരഞ്ഞെടുത്തു. ശിവകുമാർ, ഹബീബ് റഹ്മാൻ എന്നിവർ കളി നിയന്ത്രിച്ചു. പ്രസിഡന്റ് ഡെന്നി ഇമ്മട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഉമ്മർകുട്ടി, ബിജു ജോസഫ്, ജോർജ് ജേക്കബ്, ക്ലീറ്റസ്, സിനിൽ സുഗതൻ, ബിനു ധർമരാജൻ, വാസു, ഇസ്ഹാഖ്, അബ്ദുൽസലാം, അബൂബക്കർ, അരുൺ കുമാരൻ എന്നിവർ സമ്മാനദാനം നടത്തി. റിയ ഫുട്ബാൾ ടൂർണമെന്റ്; സുമേഷി യൂനിറ്റ് ജേതാക്കൾടൂർണമെന്റിനോടനുബന്ധിച്ചു നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ സന്ധ്യ കിഷോർ, ബോയേൽ ജോ ബിജു എന്നിവർ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.