‘റിവ’യുടെ അബ്ദുൽ ജിഷാർ കുടുംബ സഹായ ഫണ്ട് പ്രസിഡൻറ് സൈനുൽ ആബിദ് വെൽഫയർ വിഭാഗം ബാബു ലത്തീഫിന് കൈമാറുന്നു
റിയാദ്: റിയാദിലെ ശിഫയിൽ സോഫാസെറ്റ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട വഴിക്കടവ് കെട്ടുങ്ങൽ സ്വദേശിയായ തോട്ടുംകടവത്തു അബ്ദുൽ ജിഷാറിന്റെ നിർധന കുടുംബത്തിന് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടയ്മ (റിവ) സാമ്പത്തിക സഹായം നൽകി. ദീർഘകാലം റിയാദിൽ പ്രവാസിയായ അബ്ദുൽ ജിഷാർ അവധി കഴിഞ്ഞ് നാട്ടിൽനിന്നും എത്തി ഒരാഴ്ച കഴിയുമ്പോഴാണ് അപകടം ഉണ്ടായത്. ഭാര്യയും നാലു മക്കളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയം അബ്ദുൽ ജിഷാറായിരുന്നു. ‘റിവ’ അംഗങ്ങളായ വഴിക്കടവുകാരിൽനിന്ന് സ്വരൂപിച്ച 7,695 റിയാലിന് തുല്യമായ 1,72,500 രൂപയുടെ ചെക്ക് ശിഫയിൽ ചേർന്ന യോഗത്തിൽ റിവ പ്രസിഡൻറ് ടി.എസ്. സൈനുൽ ആബിദ് ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തീഫിന് കൈമാറി. ചടങ്ങിൽ റിവ ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ, നർഷീദ്, ഉമർ അമാനത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.