പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന നാ​സ​ർ എ​ട​ക്ക​ണ്ടി​ക്ക് ‘റി​വ’​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് സൈ​നു​ൽ ആ​ബി​ദ് ന​ൽ​കു​ന്നു

നാസർ എടക്കണ്ടിക്ക് 'റിവ'യാത്രയയപ്പ്

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മയായ 'റിവ' പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന വഴിക്കടവ് കമ്പളക്കൽ സ്വദേശി നാസർ എടക്കണ്ടിക്ക് യാത്രയയപ്പ് നൽകി. 28 വർഷമായി റിയാദിൽ അൽരാജ്ഹി ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. റിവ പ്രസിഡന്റ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു.

അൻസാർ ചരലൻ, വാപ്പു പുതിയാറ, സലാഹുദ്ദീൻ, ചെറിയാപ്പു കടൂരാൻ, റഷീദ് തമ്പലക്കോടൻ, ബാബു ഇമ്മി എന്നിവർ സംസാരിച്ചു. നാസർ എടക്കണ്ടി മറുപടിപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപൊയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജോൺസൺ മണിമൂളി നന്ദിയും പറഞ്ഞു. ഇസ്ഹാഖ് ചേരൂർ, സത്താർ തമ്പലക്കോടൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Riva' Farewell to Nasser Edakandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.