‘റിസ’യുടെ 10ാമത് ലഹരിവിരുദ്ധ പ്രതിജ്ഞ കാമ്പയിൻ
റിയാദ്: അന്താരാഷ്ട്ര ഗവൺമെൻറിതര സംഘടനയായ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ കീഴിലുള്ള ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ‘റിസ’യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കാമ്പയിൻ സംഘടിപ്പിച്ചു.
സൗദിയിലെ സ്കൂളുകളിലുൾപ്പടെ നടന്ന ‘റിസ’യുടെ 10ാമത് ലഹരിവിരുദ്ധ പ്രതിജ്ഞ കാമ്പയിൻ
വിവിധരാജ്യങ്ങളിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകൾ, പ്രഫഷനൽ കോളജുകൾ, കേരളം, തമിഴ്നാട്, കർണാടകം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി അര ലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിന് അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, അറബിക്, ഉർദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്, ചൈനീസ് എന്നിങ്ങനെ 12 ഭാഷകളിൽ റിസയുടെ പ്രതിജ്ഞാവാചകം തയാറാക്കിയിരുന്നു.
സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ മീരാ റഹ്മാൻ (റിയാദ് ഇന്ത്യൻ സ്കൂൾ), മുസ്തഫ (അലിഫ്), സംഗീത (ഡ്യൂൺസ്), ഷബാന പർവീൺ (മോഡേൺ മിഡിൽ ഈസ്റ്റ്), ആസിമ സലീം (യാര), ജിദ്ദ, ജുബൈൽ, ബുറൈദ, ദമ്മാം എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരായ ഇമ്രാൻ (ജിദ്ദ ഇന്ത്യൻ സ്കൂൾ), നിഷ മധു (ജുബൈൽ ഇന്ത്യൻ സ്കൂൾ), ലോറൻസ് വർഗീസ് (ബുറൈദ ഇന്ത്യൻ സ്കൂൾ), നൗഫൽ പാലക്കോത്ത് (അൽമുന) എന്നിവർ നേതൃത്വം നൽകി.
ഷാർജ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാന മുഹീസ്, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു, വൈസ് പ്രിൻസിപ്പൽ ജാഫർ ഷെരീഫ് എന്നിവരും പേസ് ഇൻറർനാഷനൽ സ്കൂളിൽ പ്രിൻസിപ്പൽ മുഹ്സിൻ കട്ടായത്ത്, അജ്മാൻ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൽ ഡോ. വിശാൽ ഖത്തറിയ എന്നിവരും നേതൃത്വം നൽകി. പേസ് ഗ്രൂപ്പ് സ്കൂൾ ഓപ്പറേൻസ് മാനേജരും റിസ കോഓഡിനേറ്ററുമായ അഡ്വ. അസീഫ് മുഹമ്മദ് യു.എ.ഇയിലെ പരിപാടികൾ ഏകോപിപ്പിച്ചു.
കോഴിക്കോട് പന്നിയങ്കര മലബാർ സെൻട്രൽ സ്കൂളിൽ ചെയർമാൻ പി.കെ. മുഹമ്മദ്, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ, വൈസ് പ്രിൻസിപ്പൽ ഹസീന എന്നിവരും തിരുവനന്തപുരം അൽറിഫ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ ശിഹാബുദീൻ, വൈസ് പ്രിൻസിപ്പൽ ആതിര, മാനേജർ എ. അബ്ദുൽസലാം എന്നിവരും മലപ്പുറം മഞ്ചേരി ബെഞ്ച്മാർക്ക് സ്കൂളിൽ എസ്.പി. അശ്വതി കുന്നോത്ത് മുഖ്യാതിഥിയായ ചടങ്ങിൽ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്റ്റി ഉസ്മാൻ, ഇസ്മാഈൽ, സുബാഷ് പുളിക്കൽ, ധന്യ അരുൺ, സുരേഷ് തിരുവാലി എന്നിവരും സംഘടകരായി.
കർണാടകയിൽ, കല്ലപ്പു സയ്യിദ് മദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബംഗളുരുവിലെ ഗ്രേസ് സ്കൂൾ/കോളേജ്, നന്ദഗുഡി ജ്ഞാനജ്യോതി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാരായ നസീമ ബാനു, രേഷ്മ ഖാനം, എ.ഡി. പവൻ കുമാർ, കോഓഡിനേറ്റർമാരായ നയന മെഹർ, ആർബിൻ, കവിത എന്നിവരുടെ നേതൃത്വത്തിൽ കന്നട ഭാഷയിലും ഒഡിഷയിൽ കട്ടക്കിലെ മുഗുരിയ ഗവ. യു.പി. സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഒസാമയുടെ നേതൃത്വത്തിൽ ഒഡീസി ഭാഷയിലും തമിഴ്നാട് തേനിയിലെ തിരവിയം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പ്രിൻസിപ്പൽ ഡോ. ആനന്ദ് ബാബു, കോഓഡിനേറ്റർമാരായ ഡോ. ടി. രാജീത, മുത്തുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ തമിഴിലും പ്രതിജ്ഞ നടന്നു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ. എ.വി. ഭരതൻ, റിസ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി യു. നായർ, റിയാദ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീരാ റഹ്മാൻ, യു.എൻ. വളൻറിയർ ഡോ. റുക്സാന എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.