അഷ്റഫ് സഅദി (ചെയർമാൻ), മുഹമ്മദ് നിയാസ് (ജന. സെക്രട്ടറി), ഫാഇസ് മുഹമ്മദ് (എക്സി. സെക്രട്ടറി)
റിയാദ്: ‘താളം തെറ്റില്ല’ എന്ന പ്രമേയത്തിൽ രണ്ടുമാസ കാലയളവിൽ നടന്ന മെമ്പർഷിപ് കാമ്പയിൻ പൂർത്തീകരണത്തോടെ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് ‘യൂത്ത് കൺവീൻ’ സമാപിച്ചു. സോൺ ചെയർമാൻ ശുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് എജുക്കേഷൻ സെക്രട്ടറി ഷറഫുദ്ദീൻ നിസാമി ഉദ്ഘടനംചെയ്തു.
എട്ട് സെക്ടറുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ വാർഷിക ജനറൽ, സാമ്പത്തിക റിപ്പോർട്ടുകൾ സുഹൈൽ വേങ്ങര, അഷ്കർ മഴൂർ എന്നിവരും ആശയരേഖ സജീദ് മാട്ടയും അവതരിപ്പിച്ചു.
വിവിധ സെഷനുകൾക്ക് നാഷനൽ നേതാക്കളായ ഹക്കീം എ.ആർ നഗർ, ഇബ്രാഹീം ഹിമമി, സൈനുൽ ആബിദ്, ജാബിർ കൊണ്ടോട്ടി, നൗഷാദ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി. 2025-26 സംഘടനാവർഷത്തെ റിയാദ് നോർത്ത് സോണിന്റെ പുതിയ ഭാരവാഹികളെ നാഷനൽ പ്രസിഡന്റ് ഇബ്രാഹീം അംജദി പ്രഖ്യാപിച്ചു.
സുഹൈൽ വേങ്ങര സ്വാഗതവും നിയാസ് മാമ്പ്ര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഷ്റഫ് സഅദി (ചെയർമാൻ), മുഹമ്മദ് നിയാസ് (ജന. സെക്രട്ടറി), ഫാഇസ് മുഹമ്മദ് (എക്സി. സെക്ര.), നിഹാൽ അഹമ്മദ്, ശിഹാബ് പള്ളിക്കൽ, അബ്ദുറഹീം നിസാമി, സാലിഹ് ആലപ്പുഴ, ജഹീർ ബഷീർ, എൻ.പി. ഫാഇസ്, സലാഹുദ്ദീൻ പരപ്പനങ്ങാടി, ഷാനിഫ് ഉളിയിൽ, ഷുഹൈബ് കോട്ടക്കൽ, റിഷാദ് ചെറുവാടി, താജുദ്ദീൻ സഖാഫി (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.