റിയാദ്: സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ദശലക്ഷ സന്ദേശ കാമ്പയിനോടനുബന്ധിച്ച് കുട്ടികൾ, അധ്യാപകർ, സാമൂഹികപ്രവർത്തകർ എന്നിവർക്കായി ലഹരിവിരുദ്ധ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.risatot.online എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈമാസം അഞ്ചിന് വൈകീട്ട് സൗദി സമയം ഏഴുമുതൽ (ഇന്ത്യൻ സമയം രാത്രി 9.30) ഓൺലൈൻ ക്ലാസ് നടക്കും.
ഈമാസം 12ന് വൈകീട്ട് സൗദി സമയം ഏഴുമുതൽ (ഇന്ത്യൻസമയം രാത്രി 9.30) മൂല്യനിർണയ പരീക്ഷയും ഉണ്ടായിരിക്കും. വിജയികൾക്ക് റിസയുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകും. കൂടുതൽ വിവരങ്ങൾക്ക് www.risatot.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 00966-505798298 (ഡോ. അബ്ദുൽഅസീസ്), 0091-9656234007 (നിസാർ കല്ലറ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.