റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന മെഗാ കപ്പ് ഫുട്ബാൾ മത്സരത്തിന് തുടക്കം. ഡിസംബർ ആറ്, 13, 20, 27 തീയതികളിലായി നടക്കുന്ന മത്സരങ്ങളിൽ 32 ടീമുകളാണ് പെങ്കടുക്കുന്നത്. അൽഖർജ് റോഡിലെ ഇസ്കാൻ രണ്ടിൽ മത്സരങ്ങളുടെ ഉദ്ഘാടനം ഐസോണിക് ഇലക്ട്രോണിക്സ് മാനേജർ നൗഷാദ് നിർവഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, അസീസ് കടലുണ്ടി, ലത്തീഫ് തലാപ്പിൽ, ലത്തീഫ് മാവൂർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. െഎ.എഫ്.എഫ് എഫ്.സി, മൻസൂർ റബീഅ എഫ്.സി, റോയൽ ഫോക്കസ് ലൈൻ എഫ്.സി, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, അസീസിയ സോക്കർ, റിയാദ് ബ്ലാസ്റ്റേഴ്സ്, റെഡ് സ്റ്റാർ എഫ്.സി, മാർക്ക് എഫ്.സി എന്നീ ടീമുകൾ ആദ്യ മത്സരങ്ങളിൽ വിജയികളായി. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ നടക്കുന്ന മത്സരത്തിൽ വിവിധ ടീമുകൾ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.