???? ?????????????

ദാക്കർ റാലിക്കിടെ അപകടം: പോർച്ചുഗീസ് ബൈക്ക് റൈഡർക്ക് ദാരുണാന്ത്യം

റിയാദ്: ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് 7,000 കിലോമീറ്റര്‍ ദൂരത്തിൽ പുരോഗമിക്കുന്ന ദാക്കര്‍ റാലിക്കിടെ അപകടത് തിൽ പോർച്ചുഗീസ് ബൈക്ക് റൈഡർക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ കമ്പനിയായ ഹീറോ സ്പോണ്‍സര്‍ ചെയ്ത പോര്‍ച്ചുഗീസ് താരം പോളോ കോണ്‍ക്ലേവ്സ് ആണ് മരിച്ചത്. 12 ഘട്ടങ്ങളുള്ള മത്സരത്തി​െൻറ ഏഴാം ഘട്ടത്തിലായിരുന്നു അപകടം.

റിയാദില്‍ ന ിന്ന് 339 കിലോമീറ്റർ അകലെ വാദി അല്‍ദവാസിറിലേക്കുള്ള യാത്രക്കിടെയായിരുന്നു നാല്‍പതുകാരന്‍ പോളോ കോണ്‍ക്ലേവ്സ് അപകടത്തില്‍പെട്ടത്. മരുഭൂമിയിലൂടെയും മലഞ്ചെരിവുകളിലൂടെയും പ്രത്യേകം ഒരുക്കിയ ട്രാക്കിലൂടെ ഒാട്ടം പുരോഗമി ക്കവേ ഞായറാഴ്ച രാവിലെ 10.08ന് ബൈക്ക് ട്രാക്കിൽ നിന്ന് തെറിച്ചുപോയാണ് അപകടം.

വെള്ളിയാഴ്ച ആറാം ഘട്ടം പൂർത്തിയാക്കി ഞായറാഴ്ച ഏഴാം ഘട്ട മത്സരം തുടങ്ങി 276 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് സംഭവം. ബോധരഹിതനായ കോൺക്ലേവ്സിനെ ഹെലികോപ്റ്ററില്‍ ലൈല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

2016 ഡിസംബറിൽ പോർച്ചുഗലിലുണ്ടായ അപകടത്തിൽ പരിക്കേൽക്കുകയും ശസ്ത്രക്രിയയിലൂടെ പരിക്കുകൾ ഭേദമാക്കി പൂർണാരോഗ്യവാനാവുകയും ചെയ്ത ശേഷം കോണ്‍ക്ലേവ്സ് ഇൗ വർഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയതായത്. 13ാം തവണയാണ് കോണ്‍ക്ലേവ്സ് റാലിയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചത്തെ ആറാം റൗണ്ട് കൂടി പൂർത്തിയാക്കിയതോടെ ലോകതലത്തിൽ ബൈക്ക് റൈഡിങ്ങിൽ 46ാം റാങ്കിലെത്തിയിരുന്നു.

ദാക്കർ റാലി ഇൗ മാസം അഞ്ചിനാണ് ജിദ്ദയിൽ നിന്ന് ആരംഭിച്ചത്. 17ന് റിയാദിലെത്തും വിധമാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബൈക്കിന് പുറമെ ട്രക്ക്, കാര്‍, ജീപ്പ് എന്നീ ഇനങ്ങളിലും ഇത്രേ ട്രാക്കിലൂടെ തന്നെയാണ് മത്സരം പുരോഗമിക്കുന്നത്. മരുഭൂമിയിലൂടെയുള്ള 7,000 കിലോമീറ്ററും ദുര്‍ഘടമായ ട്രാക്കാണ്. അതുകൊണ്ട് തന്നെ ദാക്കര്‍ റാലി ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരവുമാണ്.

2015ല്‍ അമേരിക്കയില്‍ നടന്ന ദാക്കര്‍ റാലിയില്‍ പോളിഷ് താരമായ മൈക്കല്‍ ഹെര്‍ണികും സമാന രീതിയില്‍ മരിച്ചിരുന്നു. ഫ്രഞ്ച് മാധ്യമ ഗ്രൂപ്പായ അമൗരി സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ 1992ല്‍ ആരംഭിച്ച വാര്‍ഷിക മോട്ടോര്‍ റാലിയാണ് ദാക്കര്‍.

Tags:    
News Summary - rider died in dakar rally accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.