????????????? ???????????? ????? ??????????? ???????? ????? ????? ???????????? ??????? ?????????? 50,000 ????? ?????? ???????????

നിയമലംഘനം ചൂണ്ടിക്കാട്ടിയ സ്വദേശിക്ക്​ വാണിജ്യമന്ത്രാലയം 50,000 റിയാൽ ഉപഹാരം നൽകി

അൽഅഹ്​സ: ലൈസൻസില്ലാ​തെ പ്രവർത്തിച്ച അത്തർ സ്​ഥാപനത്തെ കുറിച്ച് വിവരം നൽകിയ സ്വദേശിക്ക്​ വാണിജ്യ മന്ത്രാലയം 50, 000 റിയാൽ ഉപഹാരം. ഉപഭോക്​താക്കളെ വഞ്ചിച്ച്​ വ്യാജ അത്തറുകൾ പാക്കറ്റുകളിലാക്കി വിൽപനക്ക്​ തയാറാക്കുന്ന കേന്ദ്രമാണ്​ സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന്​ പിടിയിലായത്​. സ്​ഥാപന ഉടമക്കെതിരെ​ കോടതി ശിക്ഷ പുറപ്പെടുവിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്​തിരുന്നു. സാധനങ്ങൾ പിടിച്ചെടുത്ത്​ നശിപ്പിച്ചതോടൊപ്പം രണ്ട്​ ലക്ഷം റിയാലാണ്​ സ്​ഥാപനത്തിന്​ പിഴ ചുമത്തിയത്​. വിവരമറിയിച്ചതിന്​​ ഉപഹാരമായി നേരത്തെ രണ്ട്​ കേസുകളിൽ 75,000 റിയാൽ വീതം സ്വദേശികൾക്ക് വാണിജ്യ മന്ത്രാലയം​ നൽകിയിരുന്നു.
Tags:    
News Summary - reward-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.