റിയാദ്: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഹാഷിം അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡൻറ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, ടി.വി. അബ്ദുൽ നാസർ, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മാഈൽ, സുനിൽ, ഏരിയ ജോയിൻറ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂനിറ്റ് അംഗം സലിം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ബഷീർ റിയാദിലെ സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ചടങ്ങിൽ വെച്ച് സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു. ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.