സൗദി നജ്റാൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മുഖ്യപ്രഭാഷണം
നടത്തുന്നു
ജീവിതവിജയത്തിന് ഖുർആനിലേക്ക് മടങ്ങുക -കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
നജ്റാൻ: സൗദി നജ്റാൻ ഇസ്ലാഹി സെൻററിൻറ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. കെ.എം.സി.സി നജ്റാൻ കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മദീന കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിൽ നിന്ന് പുറത്തിറങ്ങുന്ന മലയാളം തഫ്സീർ വ്യാഖ്യാതാവായ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മുഖ്യപ്രഭാഷണം നടത്തി. ഖലീൽ സലഫി അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി നജ്റാൻ പ്രസിഡൻറ് മുഹമ്മദ് ശാക്കിർ, കെ.എം.സി.സി പ്രസിഡൻറ് സലീം ഉപ്പള എന്നിവർ സംസാരിച്ചു. ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് അബൂബക്കർ അലി സ്വാഗത പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.