ഇറാഖിലെ തിരിച്ചടി ആത്മരക്ഷാർഥം; നിലപാട് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ പെട്രോളിയം കേന്ദ്രങ്ങൾക്ക് നേർക്കുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാഖിലെ നിർദിഷ്​ട ലക്ഷ്യസ്ഥാനങ്ങളിൽ നടത്തിയ തിരിച്ചടി അന്താരാഷ്​ട്ര നിയമങ്ങൾ പ്രകാരമുള്ള ആത്മരക്ഷാർഥമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്​ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 ഉറപ്പുനൽകുന്ന സ്വാഭാവികമായ ആത്മരക്ഷാ അവകാശത്തി​െൻറ അടിസ്ഥാനത്തിലാണ്, യു.എസ് സെൻട്രൽ കമാൻഡുമായി ഏകോപിപ്പിച്ച് സൗദി സായുധ സേന നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ സൗദി മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തിലാണ്, ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഭീകര സായുധസംഘങ്ങൾ ഈ ആക്രമണോത്സുക നിലപാട് സ്വീകരിച്ചതെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു.

ഉത്തരവാദിത്തമില്ലാത്ത രീതിയിൽ സംഘർഷത്തി​െൻറ പാത തിരഞ്ഞെടുത്ത ഈ സംഘങ്ങൾ അന്താരാഷ്​ട്ര നിയമങ്ങളും നല്ല അയൽപക്ക ബന്ധത്തി​െൻറ തത്വങ്ങളും ലംഘിക്കുകയാണ് ചെയ്തത്. മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ല. എന്നാൽ, രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കാനും പരമാധികാരം കാത്തുസൂക്ഷിക്കാനും പൗരന്മാരുടെയും ദേശീയ സമ്പത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിൽ ഒട്ടും മടിച്ചുനിൽക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - ഇറാഖിലെ തിരിച്ചടി ആത്മരക്ഷാർഥം; നിലപാട് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.