ശിഹാബുദ്ദീൻ ഫൈസി അനുസ്മരണപ്രഭാഷണം നടത്തുന്നു
തബൂക്ക്: സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിലൂടെ ബഹുഭാഷാ വിജ്ഞാനിയായ ഒരു വലിയ പണ്ഡിതനെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് തബൂക്ക് കെ.എം.സി.സി, എസ്.ഐ.സി സംയുക്ത അനുശോചന യോഗം അഭിപ്രായപ്പെട്ടു. 2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗശേഷം സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐക്യകണ്ഠേന ഉയർന്നുവന്ന ഒരേയൊരു പേര് അദ്ദേഹത്തിന്റേതായിരുന്നു എന്നത് വലിയ അംഗീകാരമായിരുന്നു.
ജാമിഅ നൂരിയ്യ പ്രിൻസിപ്പൽ, അൻവാറുൽ ഇസ്ലാം വൈസ് പ്രസിഡൻറ്, പൊന്നാനി മഊനത്തുൽ ഇസ്ലാം പ്രസിഡൻറ്, വടകര ഹുജ്ജത്തുൽ ഇസ്ലാം കോംപ്ലക്സ് എന്നിവയുടെ മുഖ്യ ഭാരവാഹിത്വങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരായും കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ് പോർട്ടൽ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ‘ആഗോള തലത്തിൽ ഇസ്ലാമിക മുന്നേറ്റം’, ‘പുണ്യഭൂമിയിലേക്ക്’ എന്നിവയും ഹജ്ജിനെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
തബൂക്കിൽ നടന്ന യോഗത്തോടനുബന്ധിച്ച് മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ ദാരിമി, ഷിഹാബുദ്ദീൻ ഫൈസി, സാലി പട്ടിക്കാട്, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, ബീരാൻ കുട്ടി കുമ്മിണിപ്പറമ്പ്, കാദർ ഇരിട്ടി, അബ്ദുൽ ഗഫൂർ പുതുപൊന്നാനി, കബീർ പൂച്ചാമം, ഇസ്മാഈൽ പുള്ളാട്ട്, ജാഫർ മൗലവി വണ്ടൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.