തബൂക്ക് മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയായ തബൂക്ക് പരിസരപ്രദേശങ്ങളിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നു. അംഗീകൃത പദ്ധതി പ്രകാരം 30,000 ചതുരശ്ര മീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് പൂർത്തിയായതെന്ന് തബൂക്ക് മേഖല മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് യഹ്യ അൽ ജർറ പറഞ്ഞു.
ബാക്കിസ്ഥലങ്ങളിലെ റോഡുകൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസ് സുൽത്താൻ റോഡ്, കിങ് ഫഹദ് റോഡ്, പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ റോഡ്, കിങ് അബ്ദുൽ അസീസ് റോഡ് എന്നിവയാണിവ. അൽ റൗദ, അൽ നഹ്ദ, അൽ ഖാദിസിയ, അൽ വുറൂദ് തുടങ്ങിയ റോഡുകളിലാണ് അംഗീകൃത പദ്ധതി പ്രകാരം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാന റോഡുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്നതാണ് ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.