യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന റോയൽ കപ്പ് സീസൺ ത്രീ ടൂർണമെൻറി​െൻറ വിന്നേഴ്സ് ട്രോഫി പ്രകാശന ചടങ്ങ്​

യൂത്ത് ഇന്ത്യ ക്രിക്കറ്റ് റോയൽ കപ്പ്​ വിന്നേഴ്​സ്​ ട്രോഫി പ്രകാശനം

റിയാദ്: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന റോയൽ കപ്പ് സീസൺ ത്രീ ടൂർണമെൻറി​െൻറ വിന്നേഴ്സ് ട്രോഫി, കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) റിയാദ് പ്രസിഡന്റ് ഷാബിൻ പ്രകാശനം ചെയ്തു. സിയാൻ (ബെസ്റ്റ് കാർഗോ), റാഫി (എയ്ദാർ ഹോളിഡേയ്സ്), സഹൽ (ടി ആൻഡ്​ എച്ച്)​, കെ.സി.എ സെക്രട്ടറി എം.പി. ഷഹ്ദാൻ, അബ്ദുൽ കരീം (യൂത്ത് ഇന്ത്യ ഫുട്ബാൾ ടീം മാനേജർ) എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ഫിക്സ്ചർ, റൂൾസ് ആൻഡ്​ റെഗുലേഷൻ എന്നിവയും വേദിയിൽ പ്രഖ്യാപിച്ചു.


യൂനിവേഴ്സൽ ഹെവി എക്യുപ്മെന്റ്, സറാ സ്​പെയർ പാർട്സ്, റൈസ് ബൗൾ റെസ്റ്റോറന്റ്, പാരഗൺ ഗ്രൂപ്പ്, റാഹത്ത് റെസ്റ്റോറന്റ് എന്നീ പ്രധാന പ്രായോജകരുടെ പ്രതിനിധികളും ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അഷ്ഫാഖ് കക്കോടി സ്വാഗതവും ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു.

റിഷാദ് എളമരം അവതാരകനായി. അൻസീം ബഷീർ, മുഹ്സിൻ അയ്യാടൻ, എ.കെ. ഷഫീഖ് എന്നിവർ നേതൃത്വം നൽകി. മത്സരങ്ങൾ ഒക്ടോബർ ആറ്, 14 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.