സ്പീഡ് പ്രിൻറ് ലാേൻറൺ എഫ്.സിക്കുള്ള വിന്നേഴ്സ് ട്രോഫി സതീഷ് കുമാർ കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് റെഡ്സ്റ്റാർ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ സ്പീഡ് പ്രിൻറ് ലാേൻറൺ എഫ്.സി ജേതാക്കളായി. കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തോളമായി മുടങ്ങിക്കിടന്ന മത്സരങ്ങൾ പുനരാരംഭിച്ചത് റിയാദിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകർന്നു.
റിയാദിലെ ഇസ്കാൻ സ്റ്റേഡിയത്തിലാണ് ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത്. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ (റിഫ) രജിസ്റ്റർ ചെയ്ത 16 ടീമുകൾ ടൂർണമെൻറിൽ മാറ്റുരച്ചു. വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണിക്കും കുഫി ബ്രോസ്റ്റഡ് റണ്ണേഴ്സ് പ്രൈസ് മണിക്കും സഫാമക്ക വിന്നേഴ്സ്-റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള ഫൈനൽ മത്സരത്തിൽ സ്പീഡ് പ്രിൻറ് ലാേൻറൺ എഫ്.സി, അറേബ്യൻ ചലഞ്ചേഴ്സ് എഫ്.സിയെ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഫൈനലിലെ മികച്ച കളിക്കാരനായി ലാലു (ലാേൻറൺ എഫ്.സി), ടൂർണമെൻറിലെ മികച്ച കളിക്കാരനായി മുബാറക്ക് (ലാേൻറൺ എഫ്.സി), മികച്ച ഗോളിയായി നിസാർ (അറേബ്യൻ ചലഞ്ചേഴ്സ് എഫ്.സി), മികച്ച ഡിഫൻഡറായി വഹാബുദ്ദീൻ (അറേബ്യൻ ചലഞ്ചേഴ്സ് എഫ്.സി), ടോപ് സ്കോററായി ജോബി (അൽ-സാദി ട്രേഡിങ് ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗോപിനാഥൻ വേങ്ങര, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, ടൂർണമെൻറ് സ്പോൺസർ പ്രസാദ് വഞ്ചിപ്പുര, റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ ജേതാക്കൾക്കുള്ള മെഡലുകളും പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത് റണ്ണേഴ്സിനുള്ള മെഡലുകളും സമ്മാനിച്ചു.
വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണി പ്രസാദ് വഞ്ചിപ്പുരയും റണ്ണേഴ്സ് പ്രൈസ് മണി കേളി വൈസ് പ്രസിഡൻറ് പ്രഭാകരൻ കണ്ടോന്താറും കൈമാറി.
സഫാമക്ക പോളിക്ലിനിക് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സതീഷ് കുമാറും റണ്ണേഴ്സ് ട്രോഫി വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായിയും സമ്മാനിച്ചു. സഫാമക്ക പോളി ക്ലിനിക്കാണ് ആവശ്യമായ മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയത്. കേളി വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കുട്ടായി സ്വാഗതവും ടൂർണമെൻറ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.