ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾക്ക് ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ അംഗങ്ങൾ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾക്കും സംഘത്തിനും ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ അംഗങ്ങൾ ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി.
ഹജ്ജ് കർമങ്ങൾ തുടങ്ങാനിരിക്കെ അവസാന ഹാജിമാരാണ് ഇപ്പോൾ എയർപോർട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ഹജ്ജ് സംഘം എത്തിയത് മുതൽ ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ അംഗങ്ങൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് ഖലീൽ ബുഖാരി തങ്ങൾ അഭിപ്രായപ്പെട്ടു.
അറഫ സംഗമത്തിന് ശേഷം മിനയിലേക്ക് എത്തുന്ന ഹാജിമാരെ സഹായിക്കാൻ ആർ.എസ്.സി ഹജ്ജ് വളൻറിയർ സംഘങ്ങൾ സജ്ജമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന വളൻറിയർ സംഘങ്ങൾ അസീസിയയിൽ ക്യാമ്പ് ചെയ്താണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.