ജുബൈൽ കെ.എം.സി.സി പോർട്ട് ഏരിയ സമ്മേളനത്തിൽ
മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു
മീരാൻ സംസാരിക്കുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ പോർട്ട് ഏരിയ സമ്മേളനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും ജുബൈൽ സഫ്രോൺ റസ്റ്റാറന്റ് ഹാളിൽ നടന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സിദ്ധീഖ് താനൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾക്കുള്ള സ്വീകരണവും നടന്നു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി, അസീസ് ഉണ്യാൽ, റാഫി ഹുദവി, സൈദലവി പരപ്പനങ്ങാടി, ശിഹാബ് കൊടുവള്ളി, മജീദ് ബാവ, ഷിബു കവലയിൽ, ഫിറോസ് തിരൂർ, റഫീഖ്, റാഫി കൂട്ടായി എന്നിവർ സംസാരിച്ചു.
ബഷീർ ചെട്ടിപ്പടി, നിസാർ ഒട്ടുമ്മൽ, അക്ബർ താനൂർ, ഷമീർ കടലുണ്ടി, ജലീൽ ഒട്ടുമ്മൽ, ഹംസക്കോയ താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറി അനീഷ് താനൂർ സ്വാഗതവും ട്രഷറർ സൈദലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.