Posted On
date_range Updated On
date_range കിങ് ഫഹദ് വിമാനത്താവള ആക്രമണം; പരിക്കേറ്റയാളെ കിഴക്കൻ മേഖല ഗവർണറും ഡെപ്യൂട്ടി ഗവർണറും സന്ദർശിച്ചു
ദമ്മാം: ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളെ കിഴക്കൻ മേഖല ഗവർണർ അമീർ സഊദ് ബിൻ നാഇഫും ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും സന്ദർശിച്ചു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകളും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന പ്രാർഥനയും ഗവർണർ അദ്ദേഹത്തെ അറിയിച്ചു. രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ലഭ്യമാക്കുന്ന ചികിത്സയെക്കുറിച്ചും ഡോക്ടർമാരിൽ നിന്ന് ഗവർണർ ചോദിച്ചറിഞ്ഞു. വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.