റമദാൻ ഫെസ്​റ്റിവലിന്  യാമ്പുവിൽ തുടക്കം

യാമ്പു: റമദാൻ മാസത്തെ വരവേറ്റ്​ ജനറൽ എൻറർടൈൻമ​​െൻറ് അതോറിറ്റി യാമ്പു ഹെറിറ്റേജ് പാർക്കിൽ ഒരുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. റമദാനിലെ രാത്രി നമസ്‌കാരശേഷം ആരംഭിക്കുന്ന മേളയിൽ കുട്ടികൾക്കും മുതിർന്നവർക്കും ബോധവത്‌കരണ പരിപാടികളും വിവിധ മത്സരങ്ങളും ഒരുക്കുന്നുണ്ട്.

ബന്ധങ്ങളെ ഇണക്കി ചേർക്കാനും മനസിനെ ശുദ്ധീകരിക്കാനും ഉതകുന്ന വിവിധ ആത്മീയ പരിപാടികളും സംഘടിപ്പിക്കുന്നു. കുട്ടികളുടെ വൈജ്ഞാനികവും ബുദ്ധിപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ് മുഖ്യമായും ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. 
കഴിഞ്ഞ ദിവസം നടന്ന ഉദ്​ഘാടന ചടങ്ങിൽ സ്വദേശികളുടെ നിറഞ്ഞ സാന്നിധ്യമാണ് പ്രകടമായത്.

ദീപാലങ്കാരങ്ങളുടെ വർണ പ്രഭയിൽ ഫാനൂസ് വിളക്കുകളും ചന്ദ്രക്കലയുടെ മാതൃകകളും നഗരിയിൽ ഉത്‌സവ പ്രതീതി സൃഷ്​ടിക്കുന്നു. പാരമ്പര്യ ഭക്ഷണ വിഭവങ്ങളും നോമ്പ് തുറക്കുള്ള ഈത്തപ്പഴവും പലഹാരങ്ങളും ഒരുക്കി സ്വദേശികൾ നടത്തുന്ന ഭക്ഷണശാലകൾ നഗരിയിൽ സജീവമായിട്ടുണ്ട്. അറബികളുടെ നോമ്പ് തുറ വിഭവങ്ങളായ ഷുർബ, സൂബിയ, ബേരി തുടങ്ങിയവയുടെ പ്രത്യേക കോർ ട്ടുകളും നഗരിയിലുണ്ട്. സ്വദേശി വനിതകൾ കച്ചവടം നടത്തുന്ന പ്രത്യേക പവലിയനുകളും വേറിട്ട കാഴ്ചയാണ്.  

Tags:    
News Summary - ramadan festival-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.