റിയാദ്: സൗദിയിലെ വാണിജ്യ കേന്ദ്രങ്ങളിൽ റമദാൻ, ഈദുൽ ഫിത്ർ ഒാഫർ സീസൺ ആരംഭിച്ചു. പതിവിലും നേരത്തെ ഇത്തവണ ഒാഫർ സീസൺ ആരംഭിച്ചത്. ശവ്വാൽ മാസം അഞ്ച് വരെ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകും.
ഈ വർഷം ഒാഫർ സീസൺ അവതരിപ്പിക്കുന്നത് ഇ-കോമേഴ്സ് ഉപഭോക്താക്കൾക്ക് അവർക്കാവശ്യമായ ഉൽപന്നങ്ങൾ നേരത്തേ ലഭിക്കാൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അംഗീകരിച്ച ഡിസ്കൗണ്ട് ബാർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഇത് കാണാനാകും.
കൂടാതെ ഡിസ്കൗണ്ടുകളുടെ ക്രമവും സാധുതയും പരിശോധിക്കാൻ കഴിയുമെന്നും മന്ത്രാലയം വിശദീകരിച്ചു. മൊബൈൽ കാമറ ഉപയോഗിച്ച് ഡിസ്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും കാണാനാവും. ഡിസ്കൗണ്ടുകളുടെ തരവും ശതമാനവും അതിലുണ്ടാകും. ഡേറ്റക്ക് പുറമെ അവയുടെ കാലാവധിയും ഉൾപ്പെടും.
ഒാഫറുകളുടെ ക്രമം പരിശോധിക്കുന്നതിനും രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും അവ നിരീക്ഷിക്കുന്നതിനുമായി പരിശോധനകൾ തുടരും.
വാണിജ്യ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് സ്റ്റോറുകൾക്കും ഒാഫർ ലൈസൻസുകൾക്കായി ഇപ്പോൾ ഇ-സംവിധാനം വഴി അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.