റിയാദ്: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് സ്റ്റോറുകൾക്കും റമദാൻ, ഈദുൽ ഫിത്വർ ഡിസ്കൗണ്ടുകൾക്ക് ഏർപ്പെടുത്താനുള്ള ലൈസൻസ് നൽകി തുടങ്ങി. ഓൺലൈനായാണ് ലൈസൻസ് അനുവദിക്കുന്നത്.
വ്യാപാരികൾക്കുള്ള വാർഷിക ഡിസ്കൗണ്ട് ബാലൻസ് ദിവസങ്ങൾ നഷ്ടപ്പെടുത്താതെയാണ് റമദാൻ, ഈദ് ഡിസ്കൗണ്ടുകൾക്ക് ലൈസൻസ് നൽകുന്നതെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡിസ്കൗണ്ട് സീസൺ ഫെബ്രുവരി ഒമ്പതു മുതൽ ഏപ്രിൽ മൂന്ന് വരെയായിരിക്കും.
ഇതിനായി അപേക്ഷകൾ ഉടനടി സ്വീകരിക്കാൻ ഇലക്ട്രോണിക് സംവിധാനമുണ്ട്. ലൈസൻസിന്റെ കാലാവധി ഒരിക്കൽ കൂടി നീട്ടാനും എവിടെനിന്നും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനും സാധിക്കുമെന്നും വാണിജ്യമന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.