ദമ്മാം: മനോനില തെറ്റി റോഡിലലഞ്ഞ ബിഹാർ സ്വദേശിയെ പൊലീസ് നാടുകടത്തിൽ കേന്ദ്രത്തി ലെത്തിച്ചു. ബിഹാറിലെ അൽ റുസ്താൻ ജില്ലയിൽ നിന്നുള്ള രാജ് കുമാർ (32) ആണ് പൊലീസ് പിടി യിലായത്. നാടുകടത്തൽ കേന്ദ്രത്തിൽ യുവാവ് അക്രമ സ്വഭാവം തുടരുകയായിരുന്നു. കൂടെയ ുള്ളവർ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മ രുന്ന് നൽകി തിരികെ കൊണ്ടുവരുകയായിരുന്നു. മരുന്നിെൻറ വീര്യം അവസാനിക്കുന്നതോടെ ഇയാൾ പഴയപടി ആവർത്തിക്കും. ഇത് തർഹീൽ ജീവനക്കാർക്ക് പ്രയാസം സൃഷ്ടിച്ചു.
ഇത്തരത്തിലുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെങ്കിൽ ഒേട്ടറെ കടമ്പകൾ കടക്കേണ്ടതുണ്ട്. ഇയാളെ വീണ്ടും പുറത്തു വിട്ടാൽ രോഗം മുർച്ഛിച്ച് തെരുവിൽ അലഞ്ഞു നടക്കുക മാത്രമായിരിക്കും ഫലം. ഇൗ സമയത്താണ് ഡീപോേട്ടഷൻ അധികൃതർ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിെൻറ സഹായം തേടിയത്. അദ്ദേഹം രാജ് കുമാറിനെ ജാമ്യത്തിൽ പുറത്തിറക്കി സ്വന്തം താമസ സ്ഥലത്ത് കൊണ്ടുവന്ന് പരിചരിക്കുകയാണ്. ഇയാളെ മുടിവെട്ടിച്ച്, കുളിപ്പിച്ച് ഭക്ഷണം നൽകി. നല്ല ഭക്ഷണമൊക്കെ നൽകിയതോടെ ഇയാൾ ഏറക്കുറെ ശാന്തസ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
മാനസിക നിലതെറ്റിയ രോഗികൾക്ക് ഏറ്റവും നല്ല പരിചരണം കിട്ടിയാൽ അവരെ ഏറക്കുറെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുമെന്ന തെൻറ അനുഭവത്തിൽ നിന്ന് ബോധ്യമുള്ളതിനാലാണ് രാജ് കുമാറിനേയും താൻ ഏറ്റെടുത്തതെന്ന് നാസ് വക്കം പറഞ്ഞു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാൾ അൽ ജാനി റെഡിമിക്സ് കമ്പനിയിൽ പൊക്ലൈനർ ഒാപറേറ്ററായിരുന്നുവത്രെ.
പ്രദീപ്, ബാബു, സന്ദീപ് എന്നിവർ തെൻറ സുഹൃത്തുക്കളാെണന്നും ഇയാൾ പറയുന്നുണ്ട്. മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. നാസിെൻറ താമസ സ്ഥലത്തുള്ള ജയിലിൽ നിന്ന് ജാമ്യത്തിലും മറ്റും ഇറങ്ങിയിട്ടുള്ള എല്ലാവരും രാജ് കുമാറിനെ പരിചരിക്കാൻ ഒപ്പമുണ്ട്. സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ നല്ല പരിചരണത്തോടെ ദിവസങ്ങൾ കഴിയുേമ്പാൾ ഇയാളിൽ നിന്നു തന്നെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് നാസും കൂട്ടരും. ഒരു പോറൽപോലും ഏൽപിക്കാതെ ഇയാളെ സ്വന്തം കുടുംബത്തിെൻറ കൈകളിൽ ഏൽപിക്കുകയാണ് തെൻറ ലക്ഷ്യമെന്നും നാസ് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവർ 0569956848, 0591118687 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.