റിയാദിൽ കനത്ത മഴ

റിയാദ്​: നഗരത്തിൽ കനത്ത മഴ. ഇടിമിന്നലോടുകൂടിയ ശക്​തമായ മഴയാണ്​  ​വ്യാഴാഴ്​ച വൈകുന്നേരം ലഭിച്ചത്​. അഞ്ച്​ മണിയോടെ ആകാശം കറുത്തിരുളാൻ തുടങ്ങി. ആറ്​ മണിയോടെ കോരിച്ചൊരിയാൻ തുടങ്ങിയ മഴ മണിക്കൂറിലേറെ നീണ്ടു. റോഡുകളിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടു. വാഹന ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു. മഴ കനക്കുമെന്ന്​ കണ്ടതോടെ  തെരുവുകൾ കാലിയായി. കഴിഞ്ഞ ദിവസം റിയാദിലെങ്ങും വ്യാപകമായി മഴ ലഭിച്ചിരുന്നു. ശഖ്​റയിലും റിയാദി​​​െൻറ പല ഭാഗങ്ങളിലും  വ്യാഴാഴ്​ച വൈകുന്നേരം ശക്​തമായ ആലിപ്പഴവർഷമുണ്ടായി.തിങ്കളാഴ്​ച രാത്രി  റിയാദി​​​െൻറ ചിലഭാഗങ്ങളിൽ മഞ്ഞുവീഴ്​ചയുണ്ടായിരുന്നു.  

Tags:    
News Summary - rain-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.