?????????????? ??????? ???? ???? ???? ???????????? ??????????????

രക്ഷാപ്രവർത്തനങ്ങൾ  തുടരുന്നു

ജിദ്ദ: മഴ പെയ്​ത മേഖലകളിൽ സിവിൽ ഡിഫൻസി​​െൻറ കീഴിലെ രക്ഷാപ്രവർത്തനങ്ങൾ രാത്രിയുംതുടരുന്നു. 481 പേരെ രക്ഷപ്പെടുത്തുകയും വെള്ളത്തിൽ കുടുങ്ങിയ 41 വാഹനങ്ങൾ നീക്കം ചെയ്യുകയും 10 ഒാളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും സിവിൽ ഡിഫൻസ്​ അറിയിച്ചു. 
മക്ക, മദീന, തബൂക്ക്​, അൽജൗഫ്​ എന്നിവിടങ്ങളിലെ  കൺട്രോൾ റൂമുകളിൽ സഹായം തേടി 1989 കാളുകൾ എത്തിയതായാണ്​ കണക്ക്​. ഇതിൽ 1425 കാളുകൾ മക്ക മേഖലയിലും 542 മദീനയിലും 16 എണ്ണം തബൂക്കിലും ആറെണ്ണം അൽജൗഫിലുമാണ്​. ഏറ്റവും കൂടുതൽ സഹായം തേടിയത്​  മക്ക മേഖലയിൽ നിന്നാണെന്ന്​​ സിവിൽ ഡിഫൻസ്​ ഇൻഫർമേഷൻ സ​െൻറർ വ്യക്​തമാക്കി. മക്ക മേഖലയിൽ 400 പേരെയും മദീനയിൽ 54 പേരെയും തബൂക്കിൽ 19 പേരെയും അൽജൗഫിൽ എട്ട്​ പേരെയും രക്ഷപ്പെടുത്തി​. ഇതിലധികവും വാഹനത്തിനുള്ളിൽ കുടുങ്ങിയവവരാണ്​​.
Tags:    
News Summary - rain-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.