രാഹുൽ ഗാന്ധി
റിയാദ്: ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള വ്യാജ ഭരണകൂടമാണെന്ന് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തെ വോട്ടു കൊള്ളയിലൂടെ അട്ടിമറിച്ചാണ് മോദി അധികാരത്തിലെത്തിയത്. ബി.ജെ.പിയും സംഘ്പരിവാരവും നടത്തിയ വോട്ടു കൊള്ള തെളിവു സഹിതം പുറത്ത് കൊണ്ടുവന്നു രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുൽഗാന്ധി നടത്തുന്ന ധീരമായ പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പിന്തുണയുണ്ടാകും.
വരാനിരിക്കുന്നത് കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാൻ ഇനി ഏക പ്രതീക്ഷ രാഹുൽഗാന്ധി മാത്രമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളാണയാൾ. അദ്ദേഹം നടത്തുന്ന പോരാട്ടത്തിന് ബി.ജെ.പി, സംഘ്പരിവാർ ശക്തികൾക്കെതിരെ ചിന്തിക്കുന്ന എല്ലാ വിഭാഗമാളുകളുടെയും, കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.