സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിതനായ റാഫേൽ നദാൽ സൗദി കായികമന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസലിനോടൊപ്പം

റാഫേൽ നദാൽ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡർ

റിയാദ്​: പ്രമുഖ ടെന്നീസ്​ തരം റാഫേൽ നദാലിനെ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ടെന്നീസിൽ താൽപര്യം വർധിപ്പിക്കുന്നതിനുമായി മുൻ ലോക ഒന്നാം നമ്പർ താരം ഇനി മുതൽ എല്ലാ വർഷവും സൗദി അറേബ്യയിൽ കുറച്ച് സമയം ചെലവഴിക്കുമെന്ന്​ സൗദി ടെന്നീസ്​ ഫെഡറേഷൻ വ്യക്തമാക്കി. സൗദയിൽ പരിശീലന അക്കാദമി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.

സൗദി കളിക്കാരെ​ ഹസ്​തദാനം ചെയ്യുന്നു

 

സൗദിയിൽ ടെന്നീസ് വികസിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന്​ അംബാസഡറായി നിയമിതനായ ശേഷം റാഫേൽ നദാൽ പറഞ്ഞു. പരിക്കിനെത്തുടർന്നാണ്​ ഓസ്‌ട്രേലിയൻ ഓപ്പണിൽനിന്ന് പിന്മാറിയത്​. സൗദിയിൽ എല്ലായിടത്തും വളർച്ചയും പുരോഗതിയുമാണ്​ ദർശിക്കാൻ കഴിയുന്നത്​. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്​ടനാണെന്നും റാഫേൽ നദാൽ പറഞ്ഞു.

Tags:    
News Summary - Rafael Nadal is the ambassador of the Saudi Tennis Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.