റിയാദ്: വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആർ.ടി.പി.സി.ആര് ടെസ്റ്റ് നടത്താനുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാറിെൻറ തീരുമാനം സ്വാഗതം ചെയ്യുന്നതായി റിയാദിലെ കേളി കലാസാംസ്കാരികവേദി.
വിദേശത്തുനിന്നു വരുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനപ്രകാരം വിദേശത്തുനിന്നും 72 മണിക്കൂറിനുള്ളിൽ എടുത്ത ടെസ്റ്റ് സർട്ടിഫിക്കറ്റും വിമാനത്താവളത്തിൽ എത്തിയ ഉടനെ കോവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റും ചെയ്തിരിക്കണം. ഇതിനൊക്കെ പ്രവാസികൾ സ്വന്തം ൈകയിൽനിന്ന് തുക മുടക്കേണ്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
വിവിധ വിമാനത്താവളങ്ങളിൽ തോന്നിയതുപോലുള്ള തുകയാണ് ഇത്തരം പരിശോധനകൾക്ക് ഈടാക്കാൻ തുടങ്ങിയിരിക്കുന്നത്.
തുച്ഛ വരുമാനക്കാരായ പ്രവാസികളെയും കുടുംബമായി വരുന്ന പ്രവാസികളെയുമാണ് ഇത് വലിയതോതിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആർ.ടി.പി.സി.ആര് ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരള സർക്കാറിെൻറ തീരുമാനം വിദേശങ്ങളിൽനിന്നും വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ്.
കേരള സർക്കാറിെൻറ പ്രവാസികളെ സഹായിക്കുന്ന ഇത്തരം തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുമുമ്പ് ആര്.ടി.പി.സി.ആര് നെഗറ്റിവ് സർട്ടിഫിക്കറ്റ് എടുക്കണമെന്നുള്ള കേന്ദ്ര സർക്കാറിെൻറ പ്രവാസിവിരുദ്ധ തീരുമാനം ഉടൻ പിൻവലിക്കണമെന്നും കേളി സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: കോവിഡ് കാലം മുതൽ ദുരിതത്തിലായ ഗൾഫിലെ പ്രവാസി മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതാണ് നാട്ടിലേക്കുള്ള പുതിയ യാത്രക്കുള്ള നിയമമെന്ന് റിയാദിലെ കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ആരോപിച്ചു.
വിദേശത്തുള്ള മിക്ക വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന സൗജന്യമായിരിക്കെ ഇന്ത്യയിൽ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നത് അംഗീകരിക്കാനാവില്ല.
കൈക്കുഞ്ഞിനുപോലും കോവിഡ് പരിശോധന വേണമെന്ന നിർബന്ധം കനത്ത സാമ്പത്തിക ബാധ്യതയാണ് ഓരോ കുടുംബത്തിനും ഉണ്ടാക്കുന്നത്. കേന്ദ്ര, കേരള സർക്കാറുകൾ പിന്നെയും സാമ്പത്തികമായി ചൂഷണവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്.
ഇതരരാജ്യങ്ങൾപോലും അതത് വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ പരിശോധന സൗജന്യമാക്കുകയും ഫലം നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കുകയും ചെയ്യുമ്പോൾ സ്വന്തം രാജ്യം പ്രവാസികളെ ദ്രോഹിക്കുകയാണെന്നും ഇതിന് ഉടൻതന്നെ അടിയന്തര പരിഹാരം കാണണമെന്നും അസോസിയേഷൻ പ്രസിഡൻറ് ലൈജു മണിമല പറഞ്ഞു. ഇത്തരം ദുഷ്ടലാക്കുള്ള സമീപനം സർക്കാർ ഒഴിവാക്കണമെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ജുബൈൽ: പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആര്.ടി.പി.സി.ആര് ടെസ്റ്റ് പിന്‍വലിക്കണമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാർഗനിര്ദേശത്തിെൻറ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ നാട്ടില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമ്പോള്‍ 1800 രൂപ മുടക്കി വീണ്ടും ചെയ്യണം. തുടര്‍ന്ന് ക്വാറൻറീൻ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്യേണ്ടതായി ഉണ്ട്. കുടുംബമായി നാട്ടിലേക്കു വരുന്ന പ്രവാസികള്‍ ഇതുമൂലം കടുത്ത സാമ്പത്തിക ചെലവാണ് വഹിക്കേണ്ടിവരുന്നത്. തൊഴില്‍നഷ്ടവും ദീര്‍ഘകാലമായി തൊഴിലും ശമ്പളവുമില്ലാതെ ദുരിതക്കയത്തില്‍പ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ ആര്.ടി.പി.സി.ആര് ടെസ്റ്റ് പിന്‍വലിക്കണമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ യു.എ. റഹീം, ഫാസ് മുഹമ്മദ് അലി, ജാഫർ തേഞ്ഞിപ്പലം, ഷംസുദ്ദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം മലയാളികള്‍ വിദേശത്ത് മരിച്ചു. അവര്‍ക്ക് ഒരു രൂപപോലും നല്കാന് സര്‍ക്കാര്‍ തയാറായില്ല. കോവിഡ് കാലത്ത് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് എന്തു നല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.