Posted On
date_range Updated On
date_range യുദ്ധ സാഹചര്യം ചർച്ച ചെയ്ത് സൗദി-പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ
റിയാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയെ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ ശനിയാഴ്ച രാവിലെ ഫോണിൽ വിളിക്കുകയായിരുന്നു. സംഭാഷണത്തിലുടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യ ബന്ധങ്ങളെക്കുറിച്ച് ഇരുനേതാക്കളും അവലോകനം ചെയ്തു.
നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരേണ്ട കൂടിയാലോചനകളെയും ഏകോപനത്തെയും കുറിച്ചും മന്ത്രിമാർ വിശദമായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.